Advertisement

യുഡിഎഫ് നേതാക്കള്‍ എസ്ഡിപിഐ പിന്തുണ തേടിയത് തീക്കളിയെന്ന് വി എസ് അച്യുതാനന്ദന്‍

March 16, 2019
0 minutes Read
vs

ബിജെപിയുടെ അതേ വര്‍ഗീയ രാഷ്ട്രീയമാണ് കോണ്‍ഗ്രസും കളിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍. യുഡിഎഫ് നേതാക്കള്‍ എസ്ഡിപിഐ യുടെ പിന്തുണ തേടിയത് തീക്കളിയാണെന്നും മതനിരപേക്ഷതയുടെ കാര്യത്തില്‍ യുഡിഎഫിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും വി എസ് പറഞ്ഞു. എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നല്ലൊരു സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ല. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂട്ടമായി നേതാക്കളെത്തുകയാണ്. സംഘപരിവാറിനെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ സമൂഹം ഒന്നിക്കണമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top