ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; ഡോ.കെ.എസ്.രാധാകൃഷ്ണന്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ പി എസ് സി ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന്. മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ ഉള്‍പ്പെടെ പരിഗണനയിലുണ്ടെന്നും കെ.എസ്.രാധാകൃഷ്ണന് പറഞ്ഞു.
ReadAlso: മുന്‍ പിഎസ്സി ചെയര്മാന് കെ എസ് രാധാകൃഷ്ണന് ബി.ജെ.പിയില്‍ ചേര്‍ന്നു
ബിജെപി ദേശീയാദ്ധ്യക്ഷന് അമിത്ഷായില്‍ നിന്നാണ് ഡോ.കെ.എസ്.രാധാകൃഷ്ണന് അംഗത്വം സ്വീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയടക്കമുള്ള മണ്ഡലങ്ങള്‍ പരിഗണനയിലുണ്ട്.
ഇടത്പക്ഷവും കോണ്‍ഗ്രസ്സും പരസ്യ ധാരണയിലാണെന്നും ജയിക്കാന്‍ വേണ്ടി തന്നെയാണ് മത്സരമെന്നും കെ.എസ്.രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. അതേസമയം ആലപ്പുഴ മണ്ഡലത്തില്‍ മത്സരിക്കുന്നപക്ഷം
ധീവരസമുദായത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അമൃതാനന്ദമയി മഠവും അനുകൂലമാണ്. മുന്‍ കോണ്‍ഗ്രസ് നേതാവെന്ന നിലയിലും ബന്ധങ്ങള്‍ നിരവധി. ബിജെപിക്ക് ഒരു ലക്ഷത്തിനടുത്ത് വോട്ടുള്ള മണ്ഡലത്തില്‍ എസ്എന്‍ഡിപി കൂടി തുണയ്ക്കുന്ന പക്ഷം മത്സരം കടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here