കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണം; അമിത് ഷായുടെ പേജിൽ സുരേന്ദ്രൻ അനുഭാവികളുടെ പോസ്റ്റ്

കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യം. അമിത് ഷായുടെ പേജിലാണ് സുരേന്ദ്രൻ അനുഭാവികളുടെ വിമർശനം.
അതേസമയം, ഇന്ന് ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തുവരുമെന്നാണ് ഇന്നലെ നേതൃത്വം പറഞ്ഞത്. സംസ്ഥാനത്തെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ കേന്ദ്ര നേതൃത്വം ഇന്ന് നിലപാട് കൈക്കൊള്ളും. സ്ഥാനാർത്ഥിത്വത്തെ ചൊല്ലി തർക്കം അതിരു കടന്നു എന്ന വിലയിരുത്തലിനെത്തുടർന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ.
Read Also : കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു
ബിജെപി സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലിയുള്ള തർക്കങ്ങളിൽ ആർഎസ്എസ് അതൃപ്തി അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പട്ടിക നീട്ടിക്കൊണ്ടുപോയത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് ആർഎസ്എസിന്റെ വിലയിരുത്തൽ. ജനകീയരായ നേതാക്കൾക്ക് ജയസാധ്യതയുള്ള സീറ്റുകൾ നൽകണമെന്ന് സമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വിവാദങ്ങൾക്ക് വഴിതുറന്നത് ശരിയായില്ലെന്നും ആർഎസ്എസ് ആരോപിക്കുന്നു.
കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തിരുന്നു. പത്തനംതിട്ടയിൽ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയെയാണ് പരിഗണിച്ചിരിക്കുന്നത്. ഇതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. കെ സുരേന്ദ്രന്റേയും ശോഭ സുരേന്ദ്രന്റേയും സ്ഥാനാർത്ഥിത്വം സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിഷയത്തിൽ കേന്ദ്രനേതൃത്വം ഇടപെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here