സൗദിയില്‍ ലൈസന്‍സ് സ്വന്തമാക്കിയ വനിതകളുടെ എണ്ണം എഴുപതിനായിരമെന്ന് അധികൃതര്‍

സൗദിയില്‍ ഇതുവരെ എഴുപതിനായിരത്തോളം വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ക്കായി ഉടന്‍ തന്നെ കൂടുതല്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും.
വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തുടങ്ങിയതിനു ശേഷം ഇതു വരെ സൗദിയില്‍ എഴുപതിനായിരത്തോളം വനിതകള്‍ ലൈസന്‍സ് കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഇരുപത്തിനാല് മുതലാണ് സൗദിയിലെ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനും വാഹനമോടിക്കാനുമുള്ള അനുമതി ലഭിച്ചത്. വാഹനാപകടങ്ങളും ഗതാഗത തടസ്സങ്ങളും ഉണ്ടാക്കാതെ വാഹനമോടിക്കാന്‍ സാധിക്കുമെന്ന് സൗദിയിലെ വനിതകള്‍ ഇതിനകം തെളിയിച്ചതായി ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിദഗ്ദരായ പരിശീലകരുടെ നേതൃത്വത്തില്‍ ഏഴ് വനിതാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അല്‍ ഖസീം യൂണിവേഴ്സിറ്റില്‍ മേഖലയിലെ ആദ്യത്തെ പരിശീലന കേന്ദ്രം അല്‍ ഖസീം അമീര്‍ ഉദ്ഘാടനം ചെയ്തു. നാല്‍പ്പത് പരിശീലകരാണ് ഈ കേന്ദ്രത്തില്‍ മാത്രമുള്ളത്. കേന്ദ്രത്തിലെ ജീവനക്കാര്‍ നൂറു ശതമാനവും സൗദികള്‍ ആണ്. തായിഫ്, ദമാം, അല്‍ ജൂഫ്, സൗദിയുടെ വടക്കന്‍ അതിര്‍ത്തിമേഖല എന്നിവിടങ്ങളിലും ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് അല്‍ ബസ്സാമി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here