നീരവ് മോദി അറസ്റ്റിൽ

പിഎൻബി സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നീരവ് മോദി അറസ്റ്റിൽ. ലണ്ടനിൽവെച്ചാണ് പൊലീസ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതിയിൽ ഹാജരാക്കും. നേരത്തെ വെസറ്റ് മിനിസ്റ്റർ കോടതി നീരവ് മോദിക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
എൻഫോർസ്‌മെന്റിന്റെ ആവശ്യപ്രകാരം ബ്രിട്ടിഷ് ആഭ്യന്തര മന്ത്രാലയം നൽകിയ ഹർജിയിന്മേലാണ് കോടതി നടപടി. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ നീരവി മോദി ലണ്ടനിലെ തെരവുകളിൽ സ്വതന്ത്രനായി സഞ്ചരിക്കുന്ന വിവാദ ദൃശ്യങ്ങൾ
കഴിഞ്ഞയാഴ്ച്ച പുറത്ത് വന്നിരുന്നു.
Read Also : നീരവ് മോദിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി സൂചന
നീരവ് മോദിയുടെ 1725. 36 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നേരെത്തെ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു.
നേരത്തെ ലണ്ടനിലെ തെരുവുകളിൽ സ്വതന്ത്രനായി സഞ്ചരിക്കുന്ന നീരവ് മോദിയുടെ ദൃശ്യങ്ങൾ യു കെ പത്രമായ ദ ടെലിഗ്രാഫ് ഇന്നലെ പുറത്തുവിട്ടിരുന്നു. ലണ്ടനിൽ നീരവ് മോദി വജ്ര വ്യാപാരം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ലണ്ടനിലെ വെസ്റ്റ് എൻഡിൽ 80 ലക്ഷം പൗണ്ടിന്റെ (ഏകദേശം 73 കോടി) അപ്പാർട്ട്‌മെന്റിലാണ് മോദിയുടെ താമസം. ബിനാമി പേരിൽ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും വാർത്തകൾ പുറത്തുവന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here