സുരക്ഷാ മുന്‍കരുതല്‍; ഒമാന്‍ എയര്‍ നൂറോളം സര്‍വീസുകള്‍ റദ്ദാക്കുന്നു

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നൂറോളം സര്‍വീസുകള്‍ റദ്ദാക്കാന്‍ ഒമാന്‍ എയര്‍ തീരുമാനിച്ചു. എത്യോപ്യയില്‍ 157 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തെ തുടര്‍ന്നാണ് ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പിന്‍വലിക്കാന്‍ വ്യോമയാന അതോറിറ്റി തീരുമാനമെടുത്തത്. മാര്‍ച്ച് 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കുന്നത്.
കോഴിക്കോട്, ഹൈദരാബാദ്, ബാംഗ്ലൂര്‍, മുംബൈ,ഗോവ എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് റദ്ദാക്കുന്നത്. മാര്‍ച്ച് 30 വരെ ഒമാന്‍ എയറില്‍ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് വാങ്ങിയിട്ടുള്ള യാത്രക്കാര്‍ക്ക് പകരം യാത്രാ സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എത്യോപ്യയിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് ഇന്ത്യയടക്കം ബോയിങ് 737 വിമാനങ്ങള്‍ സര്‍വീസില്‍ നിന്നും പിന്‍വലിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here