സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 8 ജില്ലകളിൽ പകൽ താപനില ശരാശരിയിലും രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ സന്തോഷ് ട്വൻറി ഫോറിനോട് പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കൊടും ചൂടിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം തുടരുന്നത്. പകൽ താപനിലയിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് പ്രവചനം. വേനല്‍ മഴ കുറഞ്ഞതും എല്‍നിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം.
ഈ വേനല്‍ കാലത്ത് അഞ്ച് മുതല്‍ ഒരു ഡിഗ്രിവരെ താപനിലയില്‍ വര്‍ധനയുണ്ടാകുമെന്നാണ് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. . പ്രവചനത്തേക്കാള്‍ കൂടുതല്‍ കടുത്തതാകും ഈ വേനലെന്നാണ് താപനില വ്യക്തമാക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ 20 വരെ മാത്രം ശരാശരിതാപനിലയില്‍ 1.19 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here