മലപ്പുറത്ത് ഗര്‍ഭിണി ആത്മഹത്യ ചെയ്തു; ഭര്‍തൃവീട്ടിലെ പീഡനം കാരണമെന്ന് ആരോപണം

മലപ്പുറം നിലമ്പൂരില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു.ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. നിലമ്പൂര്‍ ആഢ്യന്‍പാറ സ്വദേശിയായ നിഥില (23) യെയാണ് ഇന്നലെ രാത്രി 8 മണിയോടെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 7 വര്‍ഷം മുമ്പായിരുന്നു നിഥിലയുടേയും എടക്കര സ്വദേശി വിനീതിന്റെയും വിവാഹം. ഇവര്‍ക്ക് നാല് വയസ് പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.
Read Also; ഗര്‍ഭിണി ബസ്സില്‍ നിന്ന് വീണ സംഭവം; ബസ് ജീവനക്കാര്‍ അറസ്റ്റില്‍
സൗദിയില്‍ ജോലി ചെയ്യുന്ന വിനീതിന്റെ വീട്ടില്‍ വിനീതിന്റെ അച്ഛനും രണ്ടാനമ്മയുമാണ് ഉണ്ടായിരുന്നത്. ഇവര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഥില ഈയിടെ രണ്ട് തവണ വീട്ടിലേക്ക് മടങ്ങി വന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് വിനീതിന്റെ അച്ഛനെത്തി നിഥിലയെ മടക്കിക്കൊണ്ടുപോയി. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ. ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്നാണ് നിഥിലയുടെ കുടുംബത്തിന്റെ ആരോപണം. മരണ വിവരം ബന്ധുക്കളെ അറിയിക്കാന്‍ വൈകിയതായും ആക്ഷേപമുണ്ട്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സര്‍ജന്റെ നേത്യത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here