ഐപിഎൽ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 6 വിക്കറ്റ് ജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 3 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത രണ്ട് പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 68 റൺസെടുത്ത നിതീഷ് റാണ കൊൽക്കത്തയ്ക്ക് അടിത്തറയൊരുക്കിയപ്പോൾ അവസാന ഓവറുകളിൽ ആഞ്ഞടിച്ച ശുഭ്മാൻ ഗില്ലും ആന്ദ്രെ റസ്സലുമാണ് ടീമിനെ വിജയലക്ഷ്യം കടത്തിയത്.
Dre Russ goes ballistic at the Eden Gardens.
The @KKRiders win by 6 wickets #VIVOIPL #KKRvSRH pic.twitter.com/jBm2pF8l0R
— IndianPremierLeague (@IPL) 24 March 2019
19 പന്തിൽ നിന്നും റസ്സൽ 49 റൺസും 10 പന്തിൽ നിന്നും ഗിൽ 18 റൺസുമാണ് അവസാന ഓവറുകളിൽ അടിച്ചുകൂട്ടിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദ് ഡേവിഡ് വാർണറുടെ അർധസെഞ്ച്വറിയുടെ(85) മികവിലാണ് 181 റൺസ് നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here