Advertisement

മമത വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്ത മുഖ്യമന്ത്രിയെന്ന് രാഹുൽ ഗാന്ധി

March 24, 2019
0 minutes Read

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബംഗാളിലെ ജനങ്ങൾക്ക് മമത നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ലെന്ന് രാഹുൽ ആരോപിച്ചു. ബംഗാളിലെ യുവാക്കൾക്ക് തൊഴിൽ ലഭിച്ചില്ലെന്നും കർഷകർക്ക് ഒരു സഹായവും കിട്ടിയില്ലെന്നും രാഹുൽ പറഞ്ഞു. മാൽഡയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി മമതയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

ഒരു ഭാഗത്ത് നരേന്ദ്രമോദി കള്ളം പറയുമ്പോൾ മറുഭാഗത്ത് മമത ബാനർജി വാഗ്ദാനങ്ങൾ പാലിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇടതുപക്ഷ സർക്കാരിനെക്കാൾ ഒട്ടും മികച്ചതല്ല ഇപ്പോഴത്തെ മമതാ സർക്കാരും. ഏകാധിപത്യമാണ് ബംഗാളിൽ നടക്കുന്നതെന്നും ആരുടെയും നിർദ്ദേശങ്ങൾ സ്വീകരിക്കാനും ആരോടും ഒന്നും പറയാനും മമത തയ്യാറാവുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top