ഫോൺ പേയിൽ വൻ നിക്ഷേപം നടത്തി വാൾമാർട്ട്

ഡിജിറ്റൽ വാലറ്റ് കമ്പനിയായ ഫോൺപേയിൽ 763 കോടി രൂപ (111 മില്യൺ ഡോളർ) നിക്ഷേപിച്ച് വാൾമാർട്ട്. ഫ്‌ളിപ്കാർട്ടിൻറെ ഉടമസ്ഥതയിലുളള ഡിജിറ്റൽ വാലറ്റ് കമ്പനിയാണ് ഫോൺ പേ.
ഗൂഗിൽ പേ, പേടിഎം തുടങ്ങിയ ഡിജിറ്റൽ വാലറ്റ് മേഖലയിലെ എതിരാളികളെ നേരിടാൻ ഈ നിക്ഷേപം ഉപയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെൻറ് വിപണിയുടെ വരും നാളുകൾ കടുത്ത മത്സരത്തിൻറേതാകുമെന്ന സൂചനയാണ് വാൾമാർട്ടിൻറെ നടപടി. 200 ബില്യൺ ഡോളറിൻറെ വിപുലമായ ഡിജിറ്റൽ പേയ്‌മെൻറ് വിപണിയാണ് ഇന്ത്യയിലേത്.
Read Also : ഫ്‌ളിപ്കാർട്ടിൽ പാർസൽ തരം തിരിക്കാൻ ഇനി റോബോട്ടുകൾ
2015 ലാണ് ബാംഗ്ലൂർ ആസ്ഥാനമായ ഫോൺ പേയെ ഫ്‌ളിപ്കാർട്ട് ഏറ്റെടുത്തത്. പേടിഎം, ഗൂഗിൽ പേ, ആമസോൺ പേ, വാട്‌സ് ആപ്പ് പേമെൻറ്, തുടങ്ങിയവയാണ് ഈ മേഖലയിൽ ഫോൺ പേയുടെ മുഖ്യ എതിരാളികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here