രാഹുല്‍ വരുമോ, ഇല്ലയോ? ഇന്നറിയാം

വയനാട്ടിൽ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തുമോ എന്ന് ഇന്നറിയാം. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സോണിയാ ഗാന്ധിയുമായും മുതിര്‍ന്ന കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11മണിയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് പത്രികയ്ക്ക് അംഗീകാരം നല്‍കുന്നതിനാണിത്. ഇന്നലെ പുറത്ത് വിട്ട ഒമ്പതാമത് സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും, രാഹുലും വടകരയും ഇടംപിടിച്ചിട്ടില്ല. എന്നാല്‍ വടകരയില്‍ കെ മുരളീധരന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയാകുക എന്നാണ് സൂചന. ഇതില്‍ മാറ്റമില്ലെന്നാണ് മുതിര്‍ന്ന നേതാക്കളും അവകാശപ്പെടുന്നത്. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ സമ്മതംമൂളിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാപരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം കർണാടത്തിൽ രാഹുലിനായി പരിഗണിച്ച ബെംഗളൂരു സെൻട്രൽ, ബിദർ, മൈസൂരു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ഇടതു പക്ഷത്തിനെതിരെ മല്‍സരിക്കരുതെന്ന് അഭിപ്രായം ചില നേതാക്കള്‍ രാഹുൽ ഗാന്ധിയെ അറിയിച്ചതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ കെപിസിസിയ്ക്ക് കേരളത്തില്‍ രാഹുല്‍ മത്സരിക്കണമെന്നാണ്.ഇത് കേരളത്തിലെ നേതാക്കള്‍ ശക്തമായി ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അമേഠിയില്‍ തോല്‍വി ഉറപ്പാക്കിയതിനാലാണ് ഈ ഒളിച്ചോട്ടം എന്നാണ് ബിജെപിയുടെ പരിഹാസം. ഇത്തരത്തില്‍ കേരളത്തില്‍ മത്സരിക്കാനെത്തിയാല്‍ അത് അമേഠിയിലെ വിജയത്തെ ബാധിക്കുമെന്നും ചില നേതാക്കള്‍ രാഹുലിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here