സിസ്റ്റർ ലിസി വടക്കേലിന് അന്ത്യശാസനം

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസിലെ സാക്ഷിയായ സിസ്റ്റർ ലിസി വടക്കേലിന് അന്ത്യശാസനം. മുവാറ്റുപുഴയിലെ മഠത്തിൽ തുടരാൻ ലിസി വടക്കേലിന് അവകാശമില്ലെന്ന് എഫ്‌സിസി സഭ അറിയിച്ചു.
സിസ്റ്റർ ലിസിയോട് വിജയവാഡയിലെ മഠത്തിൽ എത്തിച്ചേരാനും സഭ അറിയിച്ചിട്ടുണ്ട്. എവിടെ താമസിക്കണമെന്ന് സ്വയം തീരുമാനിക്കാനാവില്ല. നിർദേശം പാലിച്ചില്ലെങ്കിൽ പുറത്താക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുവാറ്റുപുഴ ജ്യോതി ഭവനിൽ നിന്ന് പുറത്താക്കാൻ നിയമനടപടി സ്വീകരിക്കും.
Read Also : ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം വൈകുന്നു; കന്യാസ്ത്രീകള്‍ കോട്ടയം എസ്പിക്ക് പരാതി നല്‍കി
സ്ഥലം മാറ്റം അംഗീകരിക്കാതെ മഠത്തിൽ തുടർന്നാൽ ക്രിമിനൽ കേസ് നൽകും. മാർച്ച് 31നകം മൂവാറ്റുപുഴയിൽ നിന്ന് മാറണമെന്നും ഉത്തരവിൽ പറയുന്നു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സഗക്കേസിൽ
സാക്ഷിയാണ് FCC സന്യാസ സഭാംഗമായ സിസ്റ്റർ ലിസി വടക്കേൽ. ബിഷപ്പിനെതിരെ മൊഴി നല്‍കിയതിനെത്തുടര്‍ന്ന് മഠത്തിൽ നിന്ന് കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നതായി സിസ്റ്റര്‍ ലിസി വടക്കേ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് സഭ വിജയവാഡയിലേക്ക് സ്ഥലം മാറ്റിയിട്ടും മുവാറ്റുപുഴ ജ്യോതി ഭവൻ മഠത്തിൽ തുടരുന്നത് അനധികൃധ മണെന്ന് കാട്ടി FCC സഭ കന്യാസ്ത്രീക്ക് നോട്ടീസ് നൽകിയത്.
മാർച്ച് 31നകം വിജയവാഡയിൽ എത്തണമെന്ന് പ്രൊവിൻഷ്യൽ സുപ്പീരിയർ കത്തിൽ ആവശ്യപ്പെടുന്നു. എവിടെ താമസിക്കണമെന്ന് സ്വയം തീരുമാനിക്കാനാവില്ല. നിർദേശം പാലിക്കുന്നില്ലെങ്കിൽ ഒഴിപ്പിക്കാനാവശ്യപ്പെട്ട് കേസ് നൽകും. സന്യാസസഭയിൽ നിന്ന് പുറത്താക്കുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഇരയായ കന്യാസ്ത്രീയെ കൗണ്സിലിംഗ് ചെയ്യുന്ന സമയത്തു പീഡന വിവരം അറിഞ്ഞിരുന്നുവെങ്കിൽ എന്ത് കൊണ്ട് പോലീസിനെ അറിയിച്ചില്ലെന്ന് പ്രൊവിൻഷ്യൽ സുപ്പീരിയറിന്റെ കത്ത് ചോദിക്കുന്നു. കന്യാസ്ത്രീയ്ക്ക് ഉചിതമായ നിർദേശം നൽകുന്നതിൽ വീഴ്ച വരുത്തി. സിസ്റ്റർ ലിസ്സി വടക്കേലിനു കൗണ്സിലിംഗ് നടത്താൻ അനുമതി ഉണ്ടായിരുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ മൊഴി നൽകുന്നതിൽ നിന്ന് സിസ്റ്റർ ലിസി വടക്കേലിനെ വിലക്കിയിട്ടില്ലെന്നും കത്തിൽ FCC സഭാ സുപ്പീരിയർ അവകാശപെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here