ഡൽഹിയെ കീഴടക്കി; ഐപിഎല്ലിൽ ചെന്നൈയ്ക്ക് രണ്ടാം വിജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സിന് തുടർച്ചയായ രണ്ടാം ജയം. ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടക്കുകയായിരുന്നു. 44 റൺസെടുത്ത ഷെയ്ൻ വാട്സൺ ആണ് ചെന്നൈയുടെ ടോപ് സ്കോറർ. സുരേഷ് റെയ്ന (30), അമ്പാട്ടി റായുഡു (5), കേദാർ ജാദവ് (27) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാൻമാർ. മഹേന്ദ്രസിങ് ധോണി 32 റൺസും ഡ്വെയിൻ ബ്രാവോ 4 റൺസുമായി പുറത്താകാതെ നിന്നു.
2 in 2 for @ChennaiIPL
Bravo finishes it off for #CSK as they win by 6 wickets and register their second win of #VIVOIPL 2019 season
Scorecard – https://t.co/AWx9J47Cvh #DCvCSK pic.twitter.com/otlJon8eP9
— IndianPremierLeague (@IPL) March 26, 2019
???#VIVOIPL pic.twitter.com/FDl4Fj36gG
— IndianPremierLeague (@IPL) March 26, 2019
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 6 വിക്കറ്റ് നഷ്ടത്തിലാണ് 147 റൺസെടുത്തത്. ശിഖർ ധവാന്റെ അർധസെഞ്ച്വറി (51) യാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ചെന്നൈ നിരയിൽ ബ്രാവോ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. പൃഥി ഷാ(24), ഋഷഭ് പന്ത് (25), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (18), കോളിൻ ഇൻഗ്രം(2) എന്നിവരുടെ വിക്കറ്റുകളാണ് ഡൽഹിക്ക് നഷ്ടമായത്. 9 റൺസുമായി അക്ഷർ പട്ടേലും 11 റൺസുമായി രാഹുൽ തെവാതിയയും പുറത്താകാതെ നിന്നു. നാല് ഓവർ എറിഞ്ഞ ബ്രാവോ 33 റൺസ് വഴങ്ങിയാണ് 3 വിക്കറ്റുകൾ വീഴ്ത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here