Advertisement

കുളപ്പുറത്തെത്തിയപ്പോള്‍ അവളുടെ വാക്കുകള്‍ മുറിഞ്ഞു, മകന്‍ മാറില്‍ നിന്ന് താഴേക്ക് ഊര്‍ന്ന് വീണു

March 27, 2019
1 minute Read
nuh

അകാലത്തില്‍ മരിച്ച ഭാര്യയുടെ ഓര്‍മ്മ പങ്കു വയ്ക്കുന്ന ഭര്‍ത്താവിന്റെ വീഡിയോ നോവാകുന്നു. നുസ്ഹ ഇബ്രാഹീം എന്ന യുവതിയാണ് കഴിഞ്ഞ ദിവസം അകാലത്തില്‍ മരണപ്പെട്ടത്.  തറവാട്ടിലൊരു കല്യാണത്തിൽ പങ്കെടുത്ത് തിരുരിലെ സ്വന്തം വീട്ടിലേക്ക് ഭർത്താവൊന്നിച്ച് വാഹനത്തിൽ പോവുകയായിരുന്ന നുസ്ഹക്ക് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.  വീട്ടിലെത്തും മുമ്പേ മരണം സംഭവിക്കുകയും ചെയ്തു.  തഫ്ഹീമുല്‍ ഖുര്‍ആന്‍ സോഫ്റ്റ്‌വെയറിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് നുസ്ഹ ഇബ്രാഹീം. ഇതുമായി ബന്ധപ്പെട്ട് ഉനൈസ് മുബാറക് ഫെയ്സ് ബുക്കില്‍ പങ്ക് വച്ച പോസ്റ്റ് വൈറലാകുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

ഞങ്ങൾ സംസാരിച്ച് കൊണ്ട് പോകുകയായിരുന്നു.
കുളപ്പുറത്തെത്താനായപ്പോൾ അവളുടെ വാക്കുകൾ മുറിഞ്ഞു.
മകൻ Ziya നുസ്ഹയുടെ മാറിൽ നിന്ന് താഴേക്കു ഊർന്നു പോയ്കൊണ്ടിരിക്കുന്നു..
ഞാൻ വണ്ടി ഓടിക്കുന്നു.
Ziya ഊർന്നു പോകുന്നു.

നുസ്ഹ സീറ്റിലേക്ക് ചരിഞ്ഞു ചാഞ്ഞ് കിടക്കുന്നു.
ഞാൻ വണ്ടി സൈഡാക്കി.
അവൾ വിളിച്ചിട്ട് കേൾക്കുന്നില്ല.
ഞാൻ കുട്ടികളെ രണ്ടു പേരെയും എടുത്തു.
അവളുടെ മരണമായിരുന്നു അത്. എത്ര ലളിതമായിരുന്നു. മരണത്തിന്റെ യാതൊരു വേദനയും കാണിക്കാതെ.
എന്നോടൊരു വാക്ക് പോലും പറയാതെ.

തലേന്ന് രാത്രിയും ഞങ്ങൾ മക്കളെ കുറിച്ചാണ് പറഞത്.അവൾക്ക് കൊടുത്ത വാക്ക് ഞാൻ പൂർത്തീകരിക്കും.എന്റെ മക്കളുടെ കാര്യത്തിൽ നിങ്ങൾ സഹതപിക്കേണ്ടതില്ല.
എല്ലാം ഞാൻ അല്ലാഹുവിൽ ഭരമേൽപ്പിച്ചിരിക്കുന്നു.
ഒരു പക്ഷെ അടുത്ത ദിവസങ്ങളിലായി എന്റെ മക്കൾ ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞേക്കാം.
അവിടെന്നങ്ങോട്ടുള്ള കാര്യങ്ങൾക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം.
അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
തന്റെ പ്രിയതമയുടെ വേർപാടിനെ കുറിച്ച് ഭർത്താവ് ജരീർ പറഞ്ഞ വാക്കുകളാണ് മുകളിൽ കുറിച്ചിട്ടത്.

അത് അവളുമായുള്ള അവസാന യാത്രയാണെന്ന് ജരീർ നിനച്ചില്ലായിരുന്നു.
അവൻ നുസ്ഹവുമായി അവളുടെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു.
ഡ്രൈവ് ചെയ്തു കൊണ്ടിരിക്കേ അവർ സംസാരിക്കുന്നുണ്ടായിരുന്നു.
പെട്ടൊന്ന് സംസാരം മുറിഞ്ഞു.
ഉമയുടെ മാറിൽ പാൽ കുടിച്ചു കൊണ്ടിരുന്ന പത്ത് മാസം പ്രായമുള്ള Ziya അവളുടെ കയിൽ നിന്നും ഊർന്നു വീണു കൊണ്ടിരിന്നു..
പാതി വഴിയിൽ മുറിഞ സംസാരം പിന്നീട് ജരീർ കേട്ടില്ല.
അമിഞക്ക് വേണ്ടി കരയുന്ന പൈതൽ അറിയുന്നില്ലലോ തന്റെ പൊന്നുമ്മ നിത്യ ശാശ്വത ജീവിതത്തിലേക്കാണ് പറന്നു പോയതെന്ന് .
പത്ത് മാസം പ്രായമുള്ള Ziya മോൻ തന്നെ മാറി മാറി എടുക്കുന്ന ഒരോ കൈകൾക്ക് ചുറ്റും കണ്ണുകൾ കൊണ്ട് ഉമ്മയെ പരതുകയാണ്.

ചില മരണങ്ങൾ നമ്മെ പിടിച്ചുലച്ച് കളയും.
അതോടെപ്പം എത്ര സ്ഥൈര്യത്തോടെയാണ് ജരീർ ആ സന്ദർഭത്തെ നേരിട്ടതെന്നറിയുന്നു.
ഒരു കൗതുകത്തിന്റെ പേരിലോ ലൈക്കിനു വേണ്ടിയോ അല്ല ഞാൻ ഇവിടെ കുറിക്കുന്നത്.
പകരം ജീവിതത്തേയും മരണത്തേയും നാം എങ്ങിനെ കാണണം എന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
മരിച്ച നുസ്ഹയെ നല്ല എഴുത്തുകൾ സോഷ്യൽ മീഡിയയിൽ പലയിടങ്ങളിലായി കാണാൻ കഴിഞ്ഞു.
കുറഞക്കാലം കൊണ്ട് അവർ ചെയ്ത നല്ല കാര്യങ്ങൾ മാത്രം മതി അവരുടെ ജീവിതം ധന്യമായി എന്നു മനസ്സിലാക്കാൻ.
ജീവിതം എത്ര നിസ്സാരമെണെന് നമുക്ക് മനസ്സിലാകാതെ പോകുന്നുവല്ലോ.
ഇതെഴുന്ന ഞാനും കുറച്ച് കഴിഞ് എല്ലാം മറന്ന് ജീവിക്കാൻ തുടങ്ങും.
ക്ഷണികമായ ജീവിതത്തിന്റെ പിന്നാലെ പായും.
വെട്ടിപ്പും തട്ടിപ്പുമായി പലതും നേടും.
മതവും ജാതിയും വർഗവും പറഞ് കൊന്ന് തീർക്കും.
ഒന്ന് യാത്ര പറയാൻ പോലും കാത്ത് നിൽക്കാതെ നമുക്ക് പോകേണ്ടി വരുമെന്ന് പിന്നെയും നാം മറക്കും.
ചിലരുടെ മരണവും അതിനു ശേഷമുള്ള നിലപാടും നമ്മുക്ക് പാഠവും പ്രചോദനവുമാണ്.
ജരീർ നുസ്ഹ ദമ്പതികൾ…. ഞങ്ങളെ പ്രചോദിപ്പിച്ചതിന്റെ പ്രതിഫലം നിങ്ങൾക്കും കുടുമ്പത്തിനും ഇരു ലോകത്തും ലഭിക്കട്ടെ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top