Advertisement

പിആർഡിയെ ഉപയോഗിച്ച് ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

March 27, 2019
0 minutes Read
ramesh chennithala

ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാനായി ഇടതുസർക്കാർ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സർക്കാർ വകുപ്പായ പിആർഡിയെ ഉപയോഗിച്ച് സർക്കാരിന്റെ ഭരണനേട്ടങ്ങൾ എന്ന പേരിൽ വ്യാപകമായി ലഘുലേഖകൾ സംസ്ഥാനത്ത് മുഴുവനും വിതരണം ചെയ്യുകയാണെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.

സർക്കാർ വകുപ്പ് തയ്യാറാക്കുന്ന ലഘുലേഖകൾ ഭരണമുന്നണിയുടെ സ്ഥാനാർത്ഥികൾ തന്നെയാണ് വിതരണം ചെയ്യുന്നത്. അതോടൊപ്പം മന്ത്രിമാർ വ്യാപകമായ തോതിൽ തങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ സർക്കാരിന്റെ പദ്ധതികളെക്കുറിച്ചും അത് മൂലമുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

ധനകാര്യമന്ത്രി തോമസ് ഐസക് തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെ വിവിധ നിയോജകമണ്ഡലങ്ങളിൽ കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ നടത്തിയതും സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി നടത്തുന്ന പ്രചരണങ്ങളുടെ ഉത്തമ ഉദാഹരമാണ്. ഇത്തരം ചട്ടലംഘനങ്ങൾ തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര ഇടപെടൽ വേണമെന്നും രമേശ് ചെന്നിത്തല പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top