Advertisement

ലൂസിഫര്‍ കാണാന്‍ കുടുംബ സമേതം മോഹന്‍ലാലും പൃഥ്വിരാജും കൂടെ ടൊവിനോയും

March 28, 2019
0 minutes Read

മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ്സംവിധാനം ചെയ്ത ലൂസിഫര്‍ തിയേറ്ററുകളിലെത്തി. പൃഥ്വിരാജ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ലൂസിഫര്‍. എറണാകുളം കവിതാ തിയേറ്ററില്‍ മോഹന്‍ലാലും പൃഥ്വിരാജും കുടുംബ സമേതം ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കാണാനെത്തി.

മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്ര, പൃഥ്വീരാജിനൊപ്പം അമ്മ മല്ലികാ സുകുമാരന്‍ ഉള്‍പ്പെടെ ആദ്യ പ്രദര്‍ശനത്തിനെത്തി. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം സിനിമ കാണാനെത്തി. സിനിമയുടെ അണിയറപ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം എത്തിയിരുന്നു.

ആരാധകര്‍ക്കായി 200ഓളം ഫാന്‍സ് ഷോകളാണ് കേരളത്തിലെമ്പാടുമായി ഒരുക്കിയത്. ആദ്യപ്രദര്‍ശനത്തിന് ആരാധകക്കടലാണ് ഒഴുകിയെത്തിയത്.ലോകമെമ്പാടുമുള്ള ആയിരത്തി അഞ്ഞൂറോളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് കേരളത്തില്‍ മാത്രം 300 ഓളം തിയേറ്ററുകളില്‍ ഇന്ന് ചിത്രം റിലീസ് ചെയ്തു. മുരളി ഗോപിയുടെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തില്‍, മഞ്ജുവാര്യര്‍, ഇന്ദ്രജിത്ത് ബോളിവുഡ് താരം വിവേക് ഒബ്‌റോയി എന്നിവരടക്കമുള്ള വമ്പന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top