‘സര്‍ തുവാലകൊണ്ട് ഒരിക്കല്‍ കൂടി തുടക്കൂ’; വാഹനാപകടത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ പരിചരിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ

വാഹനാപടകത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ ഹുമയൂണ്‍ റോഡില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ രാജസ്ഥാന്‍ ദിനപത്രത്തിന്റെ ഉടമ രാജേന്ദ്ര വ്യാസിനെയാണ് രാഹുല്‍ ആശുപത്രിയിലെത്തിച്ചത്. വ്യാസിനെ രാഹുല്‍ വാഹനത്തില്‍ പരിചരിക്കുകയും ചെയ്തു.
I am yet to see a person with more humane qualities than @RahulGandhi
We can narrate hundreds of such instances- But the problem is, that he does not want to publicise these.
This makes him perhaps more humane! https://t.co/RXrz9A34CU— Ajay Maken (@ajaymaken) March 27, 2019
ഇന്നലെയാണ് സംഭവം. തല്‍കട്ടോറ സ്‌റ്റേഡിയത്തിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു രാഹുല്‍. ഹുമയൂണ്‍ റോഡിയൂടെ പോകുകയായിരുന്ന രാഹുല്‍ അപകടം ശ്രദ്ധയില്‍പ്പെട്ട് വാഹനം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് രാജേന്ദ്ര വ്യാസിനെ വാഹനത്തില്‍ കയറ്റി. ഇതിനിടെ വ്യാസിന്റെ തലയില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. രാഹുല്‍ ഇത് തുടച്ചുകൊടുക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ‘സര്‍ തൂവാലകൊണ്ട് ഒരിക്കല്‍കൂടി തുടയ്ക്കൂ. എന്റെ ജോലിയ്ക്കായി ആ വീഡിയോ ഉപയോഗിക്കും’ എന്ന് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നുണ്ട്. ഇതിനോട് ചിരിച്ചുകൊണ്ടാണ് രാഹുല്‍ പ്രതികരിച്ചത്.
നേരത്തെ രാഹുലിന്റെ ഒഡീഷ സന്ദര്‍ശനം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ കാലുതെന്നി വീണപ്പോഴും രാഹുല്‍ അദ്ദേഹത്തിന്റെ സഹായത്തിന് എത്തിയിരുന്നു. അതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
https://www.youtube.com/watch?v=Rtu6DFTHLpQ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here