ഖഷോഗി വധത്തില്‍ തുറന്ന വിചാരണ വേണം; കര്‍ശന നിര്‍ദ്ദേശവുമായി ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥ

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഐക്യരാഷ്ട്രസഭ അന്വേഷണ ഉദ്യോഗസ്ഥ. കേസില്‍ രഹസ്യ വിചാരണ അവസാനിപ്പിച്ച് തുറന്ന വിചാരണ നടത്താന്‍ സൗദി അറോബ്യക്ക് ഐക്യരാഷ്ട്രഭ ഉദ്യോഗസ്ഥ ആഗ്നസ് കാലാമര്‍ഡിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിചാരണ നേരിടുന്ന പതിനൊന്ന് കുറ്റാരോപിതരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നും ആഗ്നസ് നിര്‍ദ്ദേശിച്ചു.
സൗദി ഭരണകൂടം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിചാരണ അന്താരാഷ്ട്ര സമൂഹത്തെ തൃപ്തിപ്പെടുത്തുമെന്ന് സൗദി ധരിച്ച് വെച്ചിട്ടുണ്ടെങ്കില്‍ അത് വലിയൊരു പിഴവാണെന്ന് ആഗ്നസ് ചൂണ്ടിക്കാട്ടുന്നു. വിചാരണയുടെ രീതികള്‍ക്കായാലും അതില്‍ നിന്നും എത്തി ചേരുന്ന തീര്‍പ്പുകള്‍ക്കായാലും അന്താരാഷ്ട്ര തലത്തില്‍ വിശ്വാസ്യത ഉണ്ടാകാന്‍ യാതൊരു സാധ്യതയും ഇല്ല എന്ന് മനസിലാക്കണമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസില്‍ പതിനൊന്ന് പേര്‍ കുറ്റക്കാരെന്ന് സൗദി പ്രോസിക്യൂഷന്‍ കണ്ടെത്തുന്നത്. എന്നാല്‍ കുറ്റാരോപിതരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇതില്‍ അഞ്ച് പേര്‍ക്ക് ജമാലിനെ വധിക്കാന്‍ നിര്‍ദേശിച്ചതിനും ആസൂത്രണം നടത്തിയതിനും വധശിക്ഷ ലഭിക്കാനിടയുണ്ടെന്ന് സൂചന ഉണ്ടായിരുന്നു. സൗദിയുടെ കിരീടാവകാശി സല്‍മാന്‍ രാജകുമാരനാണ് ജമാലിന്റെ മരണത്തിനു ഉത്തരവിട്ടതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സിഐഎ കണ്ടെത്തിയിരുന്നെങ്കിലും റിയാദ് അത് നിഷേധിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here