ബോളിവുഡ് നടി ഊര്‍മിള മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിക്കെതിരെയാണ് ഊര്‍മിള മത്സരിക്കുന്നത്.
Urmila Matondkar to contest from Mumbai North parliamentary constituency on a Congress ticket. #LokSabhaElections2019 pic.twitter.com/LrzBiAa5QF
— ANI (@ANI) March 29, 2019
ബുധനാഴ്ചയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറയ്ക്ക് ഒപ്പമെത്തിയാണ് ഊര്‍മ്മിള രാഹുലിനെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് എഐസിസി ആസ്ഥാനത്തെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അവര്‍ മാധ്യമങ്ങളെ കണ്ടു. കോണ്‍ഗ്രസ് മാധ്യമ വക്താവ് രണ്‍ദീപ് സുര്‍ജെവാല, സജ്ഞയ് നിരുപം തുടങ്ങിയവര്‍ ഊര്‍മ്മിളയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ഊര്‍മിള മുംബൈ നോര്‍ത്തില്‍ മത്സരിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Read more: ബോളിവുഡ് നടി ഊർമിള കോൺഗ്രസിൽ ചേർന്നു
ഏഴാം വയസില്‍ ബാല താരമായി മറാത്തി ചിത്രത്തിലൂടെയാണ് ഊര്‍മിള സിനിമയില്‍ അരങ്ങേറിയത്. തൊണ്ണൂറുകളില്‍ രംഗീല ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ ഊര്‍മ്മിള അക്കാലത്ത് ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു. മലയാളത്തില്‍ തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നായികയായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here