പുൽവാമയിൽ സിആർപിഎഫ് ക്യാമ്പിനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ജവാന് പരിക്ക്

ജമ്മുകാശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ക്യാമ്പിനു നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റു. പുൽവാമയിലെ എസ്ബിഐ ശാഖയ്ക്കു സമീപത്തെ സിആർപിഎഫ് ക്യാമ്പിനു നേരെയായിരുന്നു വൈകീട്ടോടെ ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് സ്ഥലത്തേക്ക് കൂടുതൽ സുരക്ഷാ സേനയെത്തിയിട്ടുണ്ട്.
#UPDATE: One Central Reserve Police Force (CRPF) personnel injured after terrorists lobbed grenade at a CRPF bunker near SBI branch in Pulwama, today. More details awaited. #JammuAndKashmir https://t.co/DxL6HKRrLC
— ANI (@ANI) 30 March 2019
Jammu & Kashmir: Terrorists lobbed grenade near SBI branch in Pulwama, today. No casualties/injuries reported. pic.twitter.com/IsUSy1Lemt
— ANI (@ANI) 30 March 2019
ജമ്മുകാശ്മീർ പോലീസും സൈന്യവും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ജമ്മുകാശ്മീരിലെ രാംബാൻ ജില്ലയിൽ സൈനിക വാഹനവ്യൂഹം കടന്നു പോകുന്ന വഴിയിൽ ഇന്ന് ഉച്ചയോടെ കാറിനുള്ളിൽ സ്‌ഫോടനം നടന്നിരുന്നു. ബാനിഹാളിലായിരുന്നു സംഭവം. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് സൈന്യത്തിന്റെ പ്രാഥമിക നിഗമനം. ഈ സംഭവം നടന്ന് തൊട്ടുപിന്നാലെയാണ് സിആർപിഎഫ് ക്യാമ്പിനു നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here