മുംബൈയെ കീഴടക്കി പഞ്ചാബ്; 8 വിക്കറ്റ് ജയം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കിങ്‌സ് ഇലവൺ പഞ്ചാബിന് 8 വിക്കറ്റ് ജയം. മുംബൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യത്തെ 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടക്കുകയായിരുന്നു. പുറത്താകാതെ 71 റൺസ് നേടിയ ഓപ്പണർ കെ.എൽ രാഹുൽ, ക്രിസ് ഗെയ്ൽ(40), മായങ്ക് അഗർവാൾ(43) എന്നിവരുടെ മികവിലാണ് പഞ്ചാബ് മുംബൈയെ വീഴ്ത്തിയത്. ഡേവിഡ് മില്ലർ 10 പന്തിൽ നിന്നും 15 റൺസുമായി പുറത്താകാതെ നിന്നു. സീസണിൽ പഞ്ചാബിന്റെ രണ്ടാം ജയമാണിത്. മുംബൈയുടെ രണ്ടാമത്തെ തോൽവിയും.
That’s that from Mohali as @lionsdenkxip win by 8 wickets to register their second win of the #VIVOIPL 2019 season.#KXIPvMI pic.twitter.com/ORSzqQxN1K
— IndianPremierLeague (@IPL) 30 March 2019
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. ഓപ്പണർ ക്വിന്റൺ ഡികോക്കിന്റെ അർധസെഞ്ച്വറിയാണ് മുംബൈയെ താരതമ്യേന മികച്ച സ്‌കോറിലെത്തിച്ചത്. 39 പന്തിൽ നിന്നും ഡി കോക്ക് 60 റൺസെടുത്തു. രോഹിത് ശർമ്മ 32 റൺസെടുത്ത് പുറത്തായപ്പോൾ യുവ്‌രാജ് സിംഗിന് 18 റൺസെടുക്കാനേ കഴിഞ്ഞുളളൂ. പഞ്ചാബ് നിരയിൽ മുഹമ്മദ് ഷമി, മുരുകൻ അശ്വിൻ, ഹാർഡസ് വിൽജോയ്ൻ എന്നിവർ രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here