ഫാദര്‍ ആന്റണി മാടശേരി ആദായ നികുതി നിയമം ലംഘിച്ചു; സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചതായി സംശയം

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്ഥന്‍ ഫാദര്‍ ആന്റണി മാടശേരി ആദായ നികുതി നിയമം ലംഘിച്ചതായി കണ്ടെത്തല്‍. സന്നദ്ധ സംഘടനകളുടെ ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് ആന്റണി മാടശേരി കള്ളപ്പണം വെളുപ്പിക്കുകയായിരുന്നുവെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. പിടിച്ചെടുത്ത 9.66 കോടിയുടെ സ്രോതസ് ഹാജരാക്കാനായില്ല. ആദായനികുതി നിയമത്തിലെ 80 ജി 12 എ വകുപ്പുകളുടെ ലംഘനം ഉണ്ടായെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമായിട്ടുണ്ട്. ഫ്രാങ്കോ മുളക്കലിനെതിരെ ഉയര്‍ന്ന പീഡനപരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെടലുകള്‍ നടത്തിയെന്ന് ആരോപിക്കപെട്ട വൈദികനാണ് ആന്റണി മാടശേരി.
Read more: ഫ്രാങ്കോ മുളയ്ക്കലിൻറെ സഹായിയെ കള്ളപ്പണവുമായി എൻഫോഴ്‌സ്‌മെൻറ് പിടികൂടി
പത്ത് കോടി രൂപയുടെ കള്ളപണവുമായി ആന്റണി മാടശേരിയെ വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് പിടികൂടിയത്. വാഹന പരിശോധനക്കിടെ കണക്കില്‍ കൂടുതല്‍ പണം ഇയാളുടെ പക്കലില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. ആന്റണിയെ കൂടാതെ മറ്റ് ആറു പേരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കേസ് പിന്നീട് ആദായനികുതി വകുപ്പിന് കൈമാറി.
ആന്റണി മാടശേരി ജലന്തര്‍ രൂപതയിലെ എപ്പിസ്‌കോപ്പല്‍ വികാരിയാണ്. വൈദികന്റെ അറസ്റ്റിനെ കുറിച്ച് ജലന്ധര്‍ രൂപത പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഫ്രാങ്കോ മുളക്കല്‍ പ്രതിചേര്‍ക്കപെട്ടിട്ടുള്ള കന്യാസ്ത്രീയുടെ പീഡനപരാതി ഒതുതീര്‍പ്പാക്കാന്‍ ആന്റണി ഇടപെട്ടിരുന്നു എന്ന ആരോപണങ്ങള്‍ സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം കുറുവിലങ്ങാട് മഠത്തില്‍ വച്ച് ഫ്രാങ്കോ കന്യാസ്ത്രിയെ പീഡിപ്പിച്ചിരുന്നു എന്ന വാര്‍ത്ത പുറത്ത് വരുകയും, പിന്നീട് പൊലീസ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫ്രാങ്കോ മുളക്കല്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here