Advertisement

‘ഞങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ മോദിയുണ്ട്’, നിങ്ങള്‍ക്കോ’; പ്രതിപക്ഷത്തെ പരിഹസിച്ച് ബിജെപിയെ പുകഴ്ത്തി ഉദ്ധവ് താക്കറെ

March 31, 2019
0 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെയും നരേന്ദ്രമോദിയേയും പുകഴ്ത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നീണ്ട ഇടവേളക്ക് ശേഷമാണ് മോദിയെ പ്രകീര്‍ത്തിച്ച് താക്കറെ രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുമായി എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നും ഇരുപാര്‍ട്ടികളുടേയും പ്രത്യേയശാസ്ത്രം ഹിന്ദുത്വവും ദേശീയതയുമാണെന്നും ഗാന്ധി നഗറില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പത്രികാസമര്‍പ്പണത്തിനോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയില്‍ താക്കറെ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് വ്യക്തമാക്കാത്ത പ്രതിപക്ഷത്തെയും താക്കറെ പരിഹസിച്ചു. തങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ നരേന്ദ്ര മോദിയുണ്ട്, നിങ്ങളുടെ നേതാവ് ആരാണെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുത്വം നമ്മുടെ ശ്വാസമാണെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്. അതില്ലാതെ തങ്ങള്‍ക്ക് ജീവിക്കാനാവില്ലെന്നും താക്കറെ പറഞ്ഞു.

ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിന് കഴിഞ്ഞ മാസമാണ് അന്ത്യമായത്. മഹാരാഷ്ട്രയില്‍ ഇരു പാര്‍ട്ടികളും പകുതി വീതം സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഉദ്ധവ് താക്കറയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സീറ്റ് തര്‍ക്കത്തില്‍ തീരുമാനമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top