Advertisement

പഞ്ചാബിനെതിരെ ഡൽഹിക്ക് ജയിക്കാൻ വേണ്ടത് 167 റൺസ്

April 1, 2019
5 minutes Read

ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 167 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. 43 റൺസെടുത്ത ഡേവിഡ് മില്ലറാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ.

സ്‌കോർ 15 ൽ നിൽക്കെ ഓപ്പണർ ലോകേഷ്‌ രാഹുലിനെ(15) നഷ്ടമായ പഞ്ചാബിന് തുടർന്ന് സ്‌കോർ 60 കടക്കും മുമ്പേ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. സർഫറാസ് ഖാൻ(39), മൻദീപ് സിങ് (29) എന്നിവരുടെ ചെറുത്തുനിൽപ്പാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഡൽഹി ബൗളിങ് നിരയിൽ ക്രിസ് മോറിസ് 3 വിക്കറ്റും കഗീസോ റബാഡ, സന്ദീപ് ലാമിഷാനെ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top