ബാലഭാസ്‌ക്കറിന് ആദരമര്‍പ്പിച്ച് കൊച്ചിയില്‍ രക്തദാന ക്യാമ്പ്

ബാലഭാസ്‌ക്കറിന് ആദരവര്‍പ്പിച്ച് കൊച്ചിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബിഗ് ബാല കള്‍ച്ചറല്‍ & ചാരിറ്റബിള്‍ സൊസൈറ്റിയും എറണാകുളം ജനറല്‍ ഹോസ്പിറ്റലും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സിനിമാ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു.
വയലിനില്‍ മായാജാലം സൃഷ്ടിച്ച കലാകാരന്‍ ബാലഭാസ്‌ക്കറിന് ആദരവര്‍പ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും ചേര്‍ന്ന് രൂപം കൊടുത്ത കൂട്ടായ്മയാണ് ബിഗ് ബാല കള്‍ച്ചറല്‍ & ചാരിറ്റബിള്‍ സൊസൈറ്റി. ഇതിനോടകം തന്നെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കൂട്ടായ്മ എറണാകുളം ജില്ലാ ആശുപത്രിയുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
സിനിമാ താരങ്ങളുള്‍പ്പടെ നിരവധി ആളുകളാണ് എറണാകുളം കാക്കനാട് സംഘടിപ്പിച്ച രക്തദാന ക്യാമ്പിലെത്തിയത്. കൂടാതെ തിരുവനന്തപുരത്തും കോഴിക്കോടും രക്തദാന ക്യാമ്പ് നടന്നു. കൂടുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ബിഗ് ബാല കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here