ബാംഗ്ലൂരിനെതിരെ രാജസ്ഥാന് 159 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ രാജസ്ഥാന്‍ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ 158 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ പാര്‍ത്ഥിവ് പട്ടേലിന് (67) മാത്രമേ ബാംഗ്ലൂര്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായുള്ളു.
Innings Break!
A fine knock of 67 from @parthiv9 and late flourish by Moeen Ali and Marcus Stoinis, help #RCB post a total of 158/4 on board.
Will this be enough for them to defend. Chase coming up in a bit #RRvRCB pic.twitter.com/87HJepxCGb
— IndianPremierLeague (@IPL) 2 April 2019
എട്ട് ഓവര്‍ പിന്നിടും മുമ്പു തന്നെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (23), ഡിവില്ലിയേഴ്‌സ് (13) എന്നിവരെ നഷ്ടമായ ബാംഗ്ലൂരിന് പാര്‍ത്ഥിവിന്റെ ചെറുത്തുനില്‍പ്പാണ് വന്‍ തകര്‍ച്ച ഒഴിവാക്കിയത്. മാര്‍ക്കസ് സ്‌റ്റോയിന്‍സ് 31 റണ്‍സും മൊയിന്‍ അലി 18 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാന്‍ നിരയില്‍ ശ്രേയസ് ഗോപാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here