സാം കറന് ഹാട്രിക്ക്; പഞ്ചാബിന് ജയം

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 14 റൺസ് ജയം. ഹാട്രിക് അടക്കം നാലു വിക്കറ്റ് നേടിയ സാം കറനാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. 167 റൺസിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 19.2 ഓവറിൽ 152 റൺസിന് ഓളൗട്ടായി.
First HATTRICK of #VIVOIPL 2019 @CurranSM ??
What a comeback this from @lionsdenkxipin as they win by 14 runs in Mohali. pic.twitter.com/cSnOG9o9z4
— IndianPremierLeague (@IPL) April 1, 2019
ഡൽഹിയുടെ സ്‌കോർബോർഡ് തുറക്കും മുമ്പു തന്നെ ആദ്യ വിക്കറ്റ് വീഴ്ത്തി അശ്വിൻ തുടങ്ങിവെച്ചത് പിന്നീട് മറ്റു ബൗളർമാരും ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ കളിയിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത പൃഥ്വി ഷായെ (0)യാണ് ആദ്യ പന്തിൽ തന്നെ അശ്വിൻ വീഴ്ത്തിയത്. 38 റൺസെടുത്ത കോളിൻ ഇൻഗ്രമാണ് ഡൽഹിയുടെ ടോപ് സ്‌കോറർ.അശ്വിനും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sam Curran, you beauty ??#VIVOIPL pic.twitter.com/3ls47GBt0t
— IndianPremierLeague (@IPL) April 1, 2019
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തിരുന്നു. 43 റൺസെടുത്ത ഡേവിഡ് മില്ലറാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. സ്‌കോർ 15 ൽ നിൽക്കെ ഓപ്പണർ ലോകേഷ് രാഹുലിനെ(15) നഷ്ടമായ പഞ്ചാബിന് തുടർന്ന് സ്‌കോർ 60 കടക്കും മുമ്പേ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി.
സർഫറാസ് ഖാൻ(39), മൻദീപ് സിങ് (29) എന്നിവരുടെ ചെറുത്തുനിൽപ്പാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഡൽഹി ബൗളിങ് നിരയിൽ ക്രിസ് മോറിസ് 3 വിക്കറ്റും കഗീസോ റബാഡ, സന്ദീപ് ലാമിഷാനെ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here