ഫാസിസത്തിനെതിരെ പ്രചാരണം നടത്തിയ രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിന്റെ യുക്തിയാണ് ചോദ്യം ചെയ്തതെന്ന് കാനം രാജേന്ദ്രന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിനോട് ഇടതു മുന്നണിക്ക് എതിര്‍പ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഫാസിസത്തിനെതിരെ പ്രചാരണം നടത്തിയിട്ട് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിക്കുന്നതിന്റെ യുക്തിയാണ് ചോദ്യം ചെയ്യുന്നതെന്ന് കാനം പറഞ്ഞു.
2004 നേക്കാള്‍ മെച്ചപ്പെട്ട വിജയം ഇടതുമുന്നണിക്ക് കേരളത്തില്‍ ഉണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ ദേശീയ തലത്തില്‍ ഉയര്‍ന്നു വന്ന ബദല്‍ കൂട്ടായ്മകളെ തകര്‍ക്കുന്ന വഞ്ചനാത്മക നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. പഴയ കോണ്‍ഗ്രസല്ല ഇന്നത്തെ കോണ്‍ഗ്രസ്. പ്രദേശിക കക്ഷികള്‍ക്കാണ് വര്‍ത്തമാന സാഹചര്യത്തില്‍ പ്രാധാന്യമെന്നും കാനം വ്യക്തമാക്കി.
ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ വിവാദ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ സംസാരിക്കുമ്പോള്‍ കുറച്ചു കൂടി നിയന്ത്രണം ആവശ്യമാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here