ആലപ്പുഴയില്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷ്ടിക്കാന്‍ ശ്രമം

ആലപ്പുഴ പട്ടണക്കാട് എടിഎം കൗണ്ടർ തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം. കാനറാ ബാങ്കിന്റെ തറവൂർ ആലക്കാപറമ്പിലെ എടിഎം കൗണ്ടർ ആണ് തകർക്കപ്പെട്ടത്. എന്നാൽ മോഷണശ്രമം നടന്നെങ്കിലും പണം നഷ്ടമായിട്ടില്ലെന്ന് പരിശോധനകൾക്ക് ശേഷം ബാങ്ക് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് മോഷണ ശ്രമം നടന്നിരിക്കുന്നത്. എടിഎം മിഷീനിൽ കയർ കെട്ടിയ ശേഷം വാഹനം ഉപയോഗിച്ച് മെഷീൻ പുറത്തേക്ക് വലിച്ച് ഇടാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. രാത്രി 12 മണിയോടെ നടന്ന മേഷണ ശ്രമത്തിൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സിസിടിവി ക്യാമറയിൽ പെയിന്റ് അടിച്ച് മറച്ചിട്ടായിരുന്നു മോഷണ ശ്രമം.
തെളിവ് നശിപ്പിക്കുന്നതിനായി സ്ഥലത്ത് മുളക് പൊടിയും വിതറിയിട്ടുണ്ട്. സമാനമായ രീതിൽ ഒരാഴ്ച മുമ്പ് ചേർത്തലയിലും മോഷണ ശ്രമം നടന്നിരുന്നു. കുത്തിയതോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here