രാഹുൽ ഗാന്ധിക്ക് 15.88 കോടിയുടെ സ്വത്ത്; സ്വന്തമായി വാഹനമില്ലെന്നും സത്യവാങ്മൂലം

കോൺഗ്രസ് അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിക്ക് 15.88 കോടി രൂപയുടെ സ്വത്ത്. അഞ്ച് കോടി 80 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ട്.നിക്ഷേപങ്ങളും ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെ ആകെ 15.88 കോടിയുടെ സ്വത്തുക്കൾ ഉള്ളതായും സ്വന്തമായി വാഹനങ്ങളില്ലെന്നും നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൊത്തം ആസ്തിയായി രാഹുൽ കാണിച്ചിരുന്നത് 9.4 കോടിയായിരുന്നു. രാഹുലിന്റെ പേരിൽ 72 ലക്ഷം രൂപയുടെ കടബാധ്യതയാണുള്ളത്. അഞ്ച് കേസുകൾ ഉള്ളതായും സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുണ്ട്. വിവിധ ബാങ്കുകളിലായി 18 ലക്ഷം രൂപയുടെ നിക്ഷേപമാണ് രാഹുൽ ഗാന്ധിക്കുള്ളത്. ഡൽഹിയിൽ 1 കോടി 32 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും ഗുരുഗ്രാമിൽ വാണിജ്യാവശ്യങ്ങൾക്കുള്ള മൂന്ന് കെട്ടിടങ്ങളും സ്വന്തം പേരിലുള്ളതായി രാഹുൽ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here