കല്യാണം വിളിച്ച് പാചകക്കാരനും; വൈറലായി തനി നാടൻ സേവ് ദി ഡേറ്റ് വീഡിയോ

ഒരു വിവാഹാഘോഷത്തിൽ സദ്യയും പ്രധാനമാണ്. അതുകൊണ്ട് തന്നെ അതുണ്ടാക്കുന്നവരും. വിവാഹത്തിന് ഏറെ നാൾ മുമ്പേ തന്നെ പാചകക്കാരെ ബുക്ക് ചെയ്യും. സാധനങ്ങളുടെ ലിസ്റ്റ് ഇടുന്നതിനിടെയോ മറ്റോ അവർ വിവാഹ വിശേഷങ്ങൾ പരസ്പം പറഞ്ഞാലോ ? അത്തരമൊരു സേവ് ദി ഡേറ്റ് വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
നാട്ടിൻപുറത്തിന്റെ മനോഹാരിത ഉൾക്കൊണ്ടുള്ള അത്തരമൊരു തനി നാടൻ സേവ് ദ് ഡേറ്റ് വിഡിയോയുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് പ്രവൃത്തിക്കുന്ന പ്രൈം ലെൻസ് ഫോട്ടോഗ്രഫി. നാട്ടിൻപുറങ്ങളിൽ കല്യാണത്തോടനുബന്ധിച്ച് കണ്ടുവരുന്ന മനോഹരമായ ഒരു കാഴ്ചയെയാണ് സേവ് ദ് ഡേറ്റ് വിഡിയോ ആയി അവതരിപ്പിച്ചിരിക്കുന്നത്.
പവിത്രം സിനിമയിലെ ഒരു രംഗം കണ്ടപ്പോൾ പ്രൈംലെൻസ് ഉടമ ആനന്ദ് ആലന്തറയുടെ മനസ്സിൽ തോന്നിയ ആശയമാണ് ഈ സേവ് ദ് ഡേറ്റ് വിഡിയോ. ഏപ്രിൽ 22നാണ് ലക്ഷ്മിയുടേയും ആനന്ദിന്റെയും വിവാഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here