വയനാട്ടില്‍ നിന്നും മത്സരിക്കുന്നത് ചരിത്ര നിയോഗം; കേരളം നല്‍കിയ സ്‌നേഹം പതിന്മടങ്ങ് തിരിച്ചു നല്‍കും: രാഹുല്‍ ഗാന്ധി

വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് ചരിത്രനിയോഗമെന്ന് രാഹുല്‍ഗാന്ധി. വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതില്‍ അഭിമാനമെന്നും കേരളം നല്‍കിയ സ്‌നേഹവും വാത്സല്യവും പതിന്മടങ്ങായി തിരിച്ച് നല്‍കുമെന്നും രാഹുല്‍ വോട്ടര്‍മാര്‍ക്കുളള അഭ്യര്‍ത്ഥനയില്‍ പറയുന്നു. ഇന്ന് മുതല്‍ കുറിപ്പ് വിതരണം ചെയ്ത് തുടങ്ങും.
പ്രളയം നട്ടെല്ലൊടിച്ച വയനാടിനെ പുനര്‍നിര്‍മ്മിക്കുമെന്ന് മനസാക്ഷിയെ മുന്‍നിര്‍ത്തി ഉറപ്പ് നല്‍കിയാണ് രാഹുല്‍ഗാന്ധിയുടെ രണ്ട് പേജുളള വോട്ടര്‍മാര്‍ക്കുളള അഭ്യര്‍ത്ഥനാകുറിപ്പ് ആരംഭിക്കുന്നത്. വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് ചരിത്ര ദൗത്യമെന്നും, വയനാടന്‍ പോരാട്ടത്തെ അഭിമാനമായി കാണുന്നെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്തോട് നെഞ്ച്വിരിച്ച് പടവെട്ടിയ വീരപഴശിയുടെ മണ്ണില്‍ നിന്ന് തന്നെ നമുക്ക് ഇന്ത്യയെ വീണ്ടെടുക്കാനുളള പോരാട്ടാം തുടങ്ങാം. മതത്തിന്റെ പേരിലായാലും പ്രത്യശ ശാസ്ത്രത്തിന്റെ പേരിലായാലും ഹിംസയുടെ രാഷ്ട്രീയം ഈ മണ്ണില്‍ നിന്ന് പിഴുതെറിഞ്ഞേ തീരുവെന്നും രാഹുല്‍ പറയുന്നു.കേരളം നല്‍കിയ സ്‌നേഹവും വാത്സ്യല്യവും പതിന്മടങ്ങായി തിരിച്ച് നല്‍കുമെന്നും രാഹുല്‍ വോട്ടര്‍മാര്‍ക്കുളള അഭ്യര്‍ത്ഥനയില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here