എം കെ രാഘവനെതിരെ സിപിഐഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

എം കെ രാഘവനെതിരെ സിപിഐഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ്് മണ്ഡലം കമ്മറ്റി കണ്‍വീനറും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവുമായ അഡ്വക്കറ്റ് പിഎ മുഹമ്മദ് റിയാസ് ആണ് പരാതി നല്‍കിയത്.
എം കെ രാഘവന്റെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. അദ്ദേഹം നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റി അന്വേഷിക്കണമെന്നും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, എം കെ രാഘവനെതിരെ ജില്ലാ കളക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വീഡിയോയിലെ ശബ്ദം രാഘവന്റേതണോയെന്ന് ഉറപ്പാക്കണമെങ്കില്‍ സാങ്കേതിക പരിശോധനയ്ക്കു പുറമേ ഫൊറന്‍സിക് പരിശോധനയും വേണ്ടിവരുമെന്ന?ണ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.
2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആകെ 53 ലക്ഷം രൂപ മാത്രമാണ് രാഘവന്‍ തെരഞ്ഞെടുപ്പ് ചെലവായി രാഘവന്‍ കമ്മീഷന് മുന്പാകെ കാണിച്ചത്. എന്നാല്‍ സ്വാകര്യ ചാനല്‍ പ്രതിനിധിയോട് 20 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here