അല്‍മനാര്‍ ഇസ്ലാമിക് സെൻറര്‍ ദുബൈ വേള്‍ഡ് ട്രേഡ് സെൻററില്‍ സംഘടിപ്പിച്ച ത്രിദിന സമ്മേളനം സമാപിച്ചു

സഹിഷ്ണുതാ വര്‍ഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, അല്‍മനാര്‍ ഇസ്ലാമിക് സെൻറര്‍ ദുബൈ വേള്‍ഡ് ട്രേഡ് സെൻററില്‍ സംഘടിപ്പിച്ച ത്രിദിന സമ്മേളനം സമാപിച്ചു.ലോകപ്രശസ്തരായ പണ്ഡിതരും പ്രഭാഷകരും പ്രമുഖവ്യക്തിത്വങ്ങളും സംബന്ധിച്ച സമ്മേളനത്തില്‍ വിവിധ ഭാഷക്കാരും ദേശക്കാരുമായ ആയിരങ്ങള്‍ തങ്ങളുടെ സര്‍വ്വ മേഖലകളിലും സഹിഷ്ണുതയുടെയും സാഹോദര്യത്തിെൻറയും സന്ദേശവാഹകരാകുമെന്ന പ്രതിജ്ഞയുമായാണ് പിരിഞ്ഞത്.
ശൈഖ് മന്‍സൂര്‍ ബിന്‍ റാഷിദ് ആൽ മക്തൂം സദസ്സിനെ അഭിവാദ്യം ചെയ്തു.യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം നല്കിയ സഹിഷ്ണുത സന്ദേശം അന്താരാഷ്ട്ര ഹോളിഖുര്‍ആന്‍ അവാര്‍ഡ് കാര്യദര്‍ശിയായ ശൈഖ് അഹമദ് സായിദ് വായിച്ചു. സമാപന സെഷനിൽ മുഫ്തി ഇസ്മായിൽ മെങ്ക്, ആസിം അൽഹക്കീം, അബു അബ്ദുസലാം, അഹ്മദ് ഹാമിദ്, സയ്യിദ് റാഘെ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രഭാഷണങ്ങള്‍, പാനല്‍ ചർച്ച, സ്ത്രീകള്‍ക്കും ടീനേജ് വിദ്യാര്‍ഥികള്‍ക്കുമായി നടന്ന വിവിധ ശിൽപശാലകള് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളില്‍ ആയിരങ്ങളാണ് സംബന്ധിച്ചത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here