അയ്യർക്ക് അർധസെഞ്ച്വറി; ബാംഗ്ലൂരിന് ആറാം തോൽവി
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 4 വിക്കറ്റ് ജയം. ബാംഗ്ലൂർ ഉയർത്തിയ 150 റൺസെന്ന വിജയലക്ഷ്യം 7 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടക്കുകയായിരുന്നു. 67 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. പൃഥ്വി ഷാ 28 റൺസും ഇൻഗ്രാം 22 റൺസുമെടുത്തു. ഐപിഎല്ലിൽ ഇത് ബാംഗ്ലൂരിന്റെ തുടർച്ചയായ ആറാം തോൽവിയാണ്.
.@DelhiCapitals beat RCB by 4 wickets, despite the late fall of wickets!
#RCBvDC #VIVOIPL pic.twitter.com/aJRO2voCMM
— IndianPremierLeague (@IPL) 7 April 2019
Played, Skip ? pic.twitter.com/35mOEsLoxr
— IndianPremierLeague (@IPL) 7 April 2019
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസെടുത്തത്. നാല് ഓവറിൽ 21 റൺസ് വിട്ടു കൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാഡയാണ് ബാംഗ്ലൂരിനെ വലിയ സ്‌കോറിലേക്ക് വിടാതെ പിടിച്ചുകെട്ടിയത്. വമ്പനടിക്കാരായ വിരാട് കോഹ്‌ലിയെയും (41), എബി ഡിവില്ലിയേഴ്‌സിനെയും (17) മടക്കിയയച്ച റബാഡ അക്ഷ്ദീപ് നാഥ്(19) പവൻ നേഗി (0) എന്നിവരെ കൂടി പുറത്താക്കിയാണ് നാലു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ക്രിസ് മോറിസ് രണ്ട് വിക്കറ്റ് വീഴ്ത്തി. കോഹ്‌ലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ.
That’s a FIFTY for the @DelhiCapitals Skipper, Shreyas Iyer. This is his 11th half-century in #VIVOIPL ?? pic.twitter.com/hb15cEKAa7
— IndianPremierLeague (@IPL) 7 April 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here