Advertisement

ഉത്തര്‍പ്രദേശില്‍ എസ് പി-ബിഎസ്പി സഖ്യത്തിന്റെ ആദ്യ സംയുക്ത റാലി ഉന്ന്

April 7, 2019
1 minute Read

ഉത്തര്‍പ്രദേശില്‍ എസ് പി- ബിഎസ്പി- ആര്‍ എല്‍ ഡി വിശാല സഖ്യത്തിന്റെ ആദ്യ സംയുക്ത തെരഞ്ഞെടുപ്പ് റാലി ഇന്ന്. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പടിഞ്ഞാറന്‍ യു പിയിലെ സഹാറന്‍പൂര്‍ മണ്ഡലത്തിലുള്ള ദിയൂബന്ധില്‍ ആണ് റാലി. ബിഎസ്പി നേതാവ് മയാവതി, എസ് പി നേതാവ് അഖിലേഷ് യാദവ്, ആര്‍ എല്‍ ഡി നേതാവ് അജിത് സിംഗ് തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്യും.

ഏപ്രില്‍ പതിനൊന്നിന് നടക്കുന്ന ഒന്നാം ഘട്ടത്തില്‍ പടിഞ്ഞാറന്‍ യു പിയിലെ എട്ട് മണ്ഡലങ്ങളില്‍ ആണ് വോട്ടെടുപ്പ് നടക്കുന്നത്. മുസ്ലീം ദളിത് ജാട്ട് വോട്ടര്‍മാറുടെ സ്വാധീന മേഖല ആയതിനാല്‍ ഈ മണ്ഡലങ്ങളില്‍ വലിയ വിജയ പ്രതീക്ഷ ആണ് വിശാല സഖ്യത്തിന് ഉള്ളത്.

ജനുവരിയിലാണ് ഇവര്‍ സഖ്യം രൂപീകരിച്ചത്. 80 സീറ്റുകളുള്ള യുപിയില്‍ എസ്പി 37 ഇടങ്ങളിലും ബിഎസ്പി 38 ഇടങ്ങളിലും മത്സരിക്കും. മൂന്ന് സീറ്റില്‍ ആര്‍എല്‍ഡിയാണ് മത്സരിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും പ്രതിപക്ഷ സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top