‘എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നത് നിയമവശങ്ങള്‍ പരിശോധിച്ച ശേഷം മാത്രം’- എകെ ശശീന്ദ്രന്‍

കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ ,സാവകാശം ചോദിക്കുന്നത് ഉള്‍പ്പെടെ നിയമവശങ്ങള്‍ പരിശോധിക്കുമെന്ന് എകെ ശശീന്ദ്രന്‍.
വിഷയത്തില്‍ നിയമോപദേശം തേടാന്‍ എംഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അതിനുശേഷം മാത്രമേ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കു എന്നും ശശീന്ദ്രന്‍ ആലപ്പുഴയില്‍ പറഞ്ഞു. ഇത്രയധികം ഡ്രൈവര്‍മാരെ ഒരുമിച്ച് പിരിച്ച്‌വിടുന്നത് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി ഉണ്ടാക്കുമെന്നും
സര്‍വീസ് മുടങ്ങുന്നത് ജനങ്ങളുടെ അതൃപ്തിക്കിടയാക്കുമെന്നും ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തില്‍ സര്‍വീസുകള്‍ മുടക്കേണ്ടി വരുന്നത് സര്‍ക്കാരിന് തിരിച്ചടിയാകും. പിഎസ്‌സി നിയമനങ്ങള്‍ നടത്തണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്
എന്നാല്‍, തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. കോടതി വിധിയുടെ സ്പിരിറ്റിനെതിരെ ഇപ്പോള്‍ ഒന്നും പറയുന്നില്ല എന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here