ദുബൈ ഇൻറര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ നവീകരണ കാലത്ത് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറും

ദുബൈ ഇൻറര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ നവീകരണ കാലത്ത് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറും. ഈ മാസം 16 മുതല്‍ 30 വരെയാണ് മാറ്റം ഉണ്ടാവുക.
ദുബൈയില്‍ നിന്ന് മുംബൈയിലേക്കുള്ള പ്രതിദിന സര്‍വ്വീസായ എ.െഎ 983, ചെന്നൈയിലേക്കുള്ള എ.െഎ 906, വ്യാഴാഴ്ചയും ഞായറാഴ്ചയും സേവനം നടത്തുന്ന ദുബൈ – ഹൈദരാബാദ്, വിശാഖപട്ടണം റൂട്ടിലെ എ.െഎ 951/952, ദുബൈ, ഗോവ, ബംഗലൂരു റൂട്ടിലെ എ.െഎ 993/994 എന്നിവ ഷാര്‍ജയില്‍ നിന്നായിരിക്കും സേവനം നടത്തുക.എയര്‍ ഇന്ത്യ എക്സ്പ്രസിെൻറ പ്രതിദിന മംഗലാപുരം സര്‍വ്വീസായ െഎ.എക്സ് 813/814, െഎ.എക്സ് 383/384, ഞായറാഴ്ചകളില്‍ ദുബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന െഎ.എക്സ് 141/142 എന്നീ വിമാനങ്ങളും ഷാര്‍ജയില്‍ നിന്നായിരിക്കും സേവനം നടത്തുകയെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here