യാത്ര മുടങ്ങുന്ന ഭിന്നശേഷിക്കാര്‍ക്ക് വിമാന ടിക്കറ്റിന്റെ ഇരട്ടി നിരക്ക് നഷ്ടപരിഹാരത്തിനു അവകാശം ഉണ്ടെന്നു സൗദി സിവില്‍ ഏവിയേഷന്‍

യാത്ര മുടങ്ങുന്ന ഭിന്നശേഷിക്കാര്‍ക്ക് വിമാന ടിക്കറ്റിന്റെ ഇരട്ടി നിരക്ക് നഷ്ടപരിഹാരത്തിനു അവകാശം ഉണ്ടെന്നു സൗദി സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. പ്രത്യേക സേവനം ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ മുമ്പെങ്കിലും വിമാനക്കമ്പനിയെ വിവരം അറിയിക്കണം.
ഭിന്നശേഷിക്കാരായ വിമാനയാത്രക്കാരുടെ അവകാശങ്ങള്‍ നിഷേധിച്ചാല്‍ മറ്റു യാത്രക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വലിയ നഷ്ടപരിഹാരത്തിനു അര്‍ഹതയുണ്ടെന്നു സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം വിമാനക്കമ്പനി കാരണം യാത്ര റദ്ദ് ആയാല്‍ ടിക്കറ്റ് നിരക്കിന്‍റെ ഇരുനൂറ് ശതമാനം നഷ്ടപരിഹാരമായി നല്‍കണം. യാത്രയില്‍ ഭിന്നശേഷിക്കാര്‍ക്ക് അവകാശപ്പെട്ട സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടാലും ഇതേ നഷ്ടപരിഹാരം നല്‍കണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു.
Read Also : തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും 5.6 കിലോ സ്വര്‍ണം പിടികൂടി
എന്നാല്‍ പ്രത്യേക സേവനത്തിനു അര്‍ഹരായ ഭിന്നശേഷിക്കാര്‍ അക്കാര്യം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ആവശ്യപ്പെടണം. അല്ലാത്തപക്ഷം നഷ്ടപരിഹാരം ലഭിക്കില്ല. പ്രത്യേക സര്‍വീസും, ഉപകരണങ്ങളും ആവശ്യമുള്ള ഭിന്ന ശേഷിക്കാര്‍ യാത്രയ്ക്ക് നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ മുമ്പെങ്കിലും വിമാനക്കമ്പനിയെ വിവരം അറിയിക്കണം. മെഡിക്കല്‍ ലിഫ്റ്റ്, വീല്‍ചെയര്‍, തുടങ്ങിയവ ഇങ്ങിനെ ആവശ്യപ്പെടാം. ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ബാഗേജിന്റെ ഗണത്തില്‍പെടുത്താന്‍ പാടില്ലെന്നും വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ നിര്‍ദേശം നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here