Advertisement

‘ഡബ്ല്യുസിസി ഒരാൾക്കു വേണ്ടി; മറ്റുള്ളവരുടെ കണ്ണീര് കാണുന്നില്ല’: വിമർശനവുമായി പൊന്നമ്മ ബാബു

April 11, 2019
1 minute Read

മലയാള സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ വിമർശനവുമായി നടി പൊന്നമ്മ ബാബു. സംഘടന ഒരാൾക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും വേറെ ആരുടെയും പ്രശ്നങ്ങൾക്ക് വില കല്പിക്കുന്നില്ലെന്നും പൊന്നമ്മ ബാബു ആരോപിച്ചു. ഒരു മാസികയുമായുള്ള അഭിമുഖത്തിലായിരുന്നു പൊന്നമ്മയുടെ ആരോപണം.

“സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയുള്ളതാണെങ്കിൽ അത് എല്ലാവർക്കും വേണ്ടിയാവണം. അവരൊന്നും ചെയ്തു കണ്ടില്ല. അതു കൊണ്ടായിരിക്കുമല്ലോ അമ്മയ്ക്കുള്ളില്‍ നിന്ന് ഞങ്ങളെ നിയമിച്ചത്. അവയൊന്നും നല്ല കാര്യമാണെന്ന് എനിക്കും അമ്മയ്ക്കും തോന്നിയിട്ടില്ല, അവര്‍ വാദിക്കുന്നത് ഒരേയൊരാള്‍ക്ക് വേണ്ടിയാണ്. ആ ഒരു കാര്യം മാത്രമേ അവര്‍ക്ക് പറയാനുള്ളു. ബാക്കിയെത്ര സ്ത്രീകളെ ഓരോ പരാതിയും കണ്ണുനീരുമായിട്ട് സോഷ്യല്‍മീഡിയയില്‍ കാണാം.. അതിനൊന്നും പരിഹാരം ആരും എടുത്ത് കണ്ടിട്ടില്ല. അമ്മയെ ഉള്ളൂ അവരെയൊക്കെ സഹായിക്കാന്‍”- പൊന്നമ്മ പറയുന്നു.

ആദ്യം രൂപീകരിക്കപ്പെട്ടെങ്കിലും അമ്മ വനിതാസംഘടനയ്ക്ക് എതിരൊന്നുമല്ല. ഇപ്പോളും ഞങ്ങളുടെ സംഘടനയില്‍ തന്നെയുള്ളവരാണ് അപ്പുറത്തിരിക്കുന്നത്. ആദ്യം ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് അത് ഞങ്ങള്‍ക്കെതിരെ വരികയായിരുന്നുവെന്ന് പൊന്നമ്മ പറഞ്ഞു. അവര്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അവർ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top