വിവാഹ വാർഷികത്തിനുള്ള കേക്ക് മകളുടെ വക; ചിത്രങ്ങൾ പങ്കുവെച്ച് സണ്ണി ലിയോൺ

വിവാഹ വാർഷികത്തിനുള്ള കേക്ക് തയ്യാറാക്കിയത് തൻ്റെ മകൾ നിഷയാണെന്ന് നടി സണ്ണി ലിയോൺ. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങലുടെ അടിക്കുറിപ്പായാണ് സണ്ണി ഇക്കാര്യം അറിയിച്ചത്. ഭർത്താവ് ഡാനിയർ വെബറും മകളുമായുള്ള ചിത്രങ്ങളാണ് സണ്ണി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
“ഹാപ്പി ആനിവേഴ്സറി. എൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യവും ഏറ്റവും നല്ല സുഹൃത്തും ഏറ്റവും നല്ല ഭർത്താവും നമ്മുടെ മക്കളുടെ ഏറ്റവും മികച്ച അച്ഛനുമാണ് നീ. ഇതിലെ ഏറ്റവും നല്ല കാര്യമെന്തെന്നാൽ, ഈ കേക്ക് നിർമ്മിച്ചത് ഞങ്ങളുടെ മകളാണ്”- സണ്ണി കുറിച്ചു.
2017ലാണ് ഇന്ത്യൻ/കനേഡിയൻ സ്വദേശിയായ സണ്ണി ലിയോൺ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്. നിഷ കൗർ എന്നാണ് അവർ കുഞ്ഞിനു പേരിട്ടത്. കഴിഞ്ഞ വർഷം മറ്റ് രണ്ട് ആൺ കുഞ്ഞുങ്ങളെക്കൂടി സണ്ണി ദത്തെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here