Advertisement

സൈന്യത്തെ രാഷ്ട്രീയ വത്കരിക്കുന്നതിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് വിമുക്ത ഭടന്മാർ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ച സംഭവത്തില്‍ വിവാദം

April 12, 2019
0 minutes Read

സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് വിമുക്ത ഭടന്മാർ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ച സംഭവത്തില്‍ വിവാദം. അതിർത്തി കടന്ന് സൈന്യം നടത്തിയ ആക്രമണത്തിന്‍റെ പ്രശസ്തി രാഷ്ട്രീയ പാർട്ടികള്‍ ഏറ്റെടുക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി മുന്‍ സൈനീക മേധാവികളടക്കം 156 വിമുക്ത ഭടന്‍മ്മാർ സൈനീകർ ഒപ്പിട്ട കത്താണ് പുറത്ത് വന്നത്. എന്നാല്‍ വിമുക്ത ഭടന്‍മ്മാരില്‍ നിന്ന് കത്ത് ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവനും തങ്ങളുടെ അറിവോടെയല്ല കത്തെന്ന് ചില കത്ത് നല്‍കിയതെന്ന് ചില സൈനീകരും വ്യക്തമാക്കിയതോടെ സംഭവം ദുരൂഹമായിരിക്കുകയാണ്.

സൈന്യത്തിന്‍റെ യുണീഫോമും ചിഹ്നങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നും, സൈന്യത്തിന്‍റെ നേട്ടങ്ങളെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതില്‍ നിന്നും രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാർട്ടികളെയും സായുധസൈന്യത്തിന്‍റെ തലവനെന്ന നിലയില്‍ തടയണമെന്നാവശ്യപ്പെട്ട് വിമുക്ത ഭടന്‍മ്മാർ രാഷ്ട്രപതിക്ക് അയച്ച കത്താണ് പുറത്ത് വന്നത്. മുന്‍ കരസേന മേധാവികളായ സുനിത് ഫ്രാന്‍സിസ് റോഡ്രിഗസ്, ജനറല്‍ ശങ്കർ റോയ് ചൌധരി, ജനറല്‍ ദീപക് കപൂർ, നാവിക സേന മേധിവികളായിരുന്ന ചീഫ് അഡ്മിറല്‍ ലക്ഷ്മി നാരായണ്‍ രാംദാസ്, അഡ്മിറല്‍ വിഷ്ണു ഭഗവത്, അഡ്മിറല്‍ അരുണ്‍ പ്രകാശ്, അഡ്മിറല്‍ സുരേഷ് മെഹ്ത, മുന്‍ വ്യോമസേന മേധാവി എന്‍ സി സൂരി എന്നിവരുള്‍പ്പടെ 156 പേരുടെ ഒപ്പുകള്‍ കത്തില്‍ ഉണ്ടായിരുന്നു,. എന്നാല്‍ ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കിയതിന് പിന്നാലെ കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന വിശദീകരണവുമായി ജനറല്‍ സുനിത് ഫ്രാന്‍സിസ് റോഡ്രിഗസും മുന്‍ വ്യോമസേന മേധാവി എന്‍ സി സൂരിയും രംഗത്ത് വന്നു.

മുന്‍ സൈനീകരുടെ പേരുകള്‍ ദുരുപയോഗം ചെയ്തത് അപലപനീയമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്‍ പ്രതികരിച്ചു. ചില നിക്ഷിപ്ത താത്പര്യങ്ങളുണ്ടോയെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു. എന്നാല്‍ കത്തില്‍ ഒപ്പിട്ട മറ്റ് വിമുക്ത ഭടന്‍മ്മാരുടെ കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രി തയ്യാറായില്ല, വിഷയം കോണ്‍ഗ്രസ് വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top