Advertisement

ജിപിഎസ് ചിത്ര രചനയിലൂടെ വിവാഹാഭ്യാര്‍ത്ഥന; ജപ്പാന്‍ യുവാവിന് ഗിന്നസ് റെക്കോര്‍ഡ്

April 12, 2019
1 minute Read

വിവാഹാഭ്യര്‍ത്ഥനയില്‍ പുതുമകള്‍ തേടിയ ജപ്പാന്‍ യുവാവിന് ഗിന്നസ് റെക്കോര്‍ഡ്. ആറ് മാസത്തെ യാത്രയിലൂടെ ജിപിഎസ് സംവിധാനത്തിലൂടെ തന്റെ കാമുകിയ്ക്ക്  വേറിട്ട വിവാഹാഭ്യാര്‍ത്ഥന നടത്തിയിരിക്കുകയാണ് ജപ്പാനിലെ ടോകിയോ സ്വദേശി യാസുഷി യസ്സന്‍ എന്ന യുവാവ്.

ഏറ്റവും വലിയ ജിപിഎസ് ചിത്രരചന എന്ന ഇനത്തിലാണ് യസ്സന് റെക്കോര്‍ഡ് ലഭിച്ചത്. ഗൂഗിളാണ് ട്വിറ്ററിലൂടെ ഈ വിവരം ലോകത്തെ അറിയിച്ചത്. പത്ത് വര്‍ഷങ്ങളായി ജിപിഎസ് ആര്‍ട്ട് നിര്‍മിക്കുന്ന യുവാവ് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്രചെയ്ത്, ജിപിഎസ് ഉപകരണത്തിന്റേയും ഗൂഗിള്‍ എര്‍ത്തിന്റേയും സ്ട്രീറ്റ് വ്യൂവിന്റേയും സഹായത്തോടെയാണ് ചിത്രം വരച്ചത്.

ജപ്പാനിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ജപ്പാന്‍ ഭൂപടത്തില്‍ യസ്സന്‍ കാമുകിയ്ക്കായി ‘Marry Me’ എന്ന് എഴുതി.ജപ്പാനിലെ ഹൊക്കായ്‌ഡോയില്‍ തുടങ്ങിയ യാത്ര അവസാനിച്ചത് കാഗോഷിമയിലാണ്. ആറ് മാസത്തെ യാത്ര അവസാനിക്കുമ്പോള്‍ യസ്സന്‍ കാമുകിയ്ക്കായി ഒരു ഹാര്‍ട്ടും വരച്ചു.

യസ്സന്‍ തന്നെ ഞെട്ടിച്ചുവെന്നും ലോകത്തിലെ മഹത്തരമായ സ്‌നേഹമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും കാമുകി പറഞ്ഞു. യസ്സന്റെ കാമുകിയോടുള്ള പ്രണയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top