Advertisement

നടനും മുൻ എംപിയുമായിരുന്ന ജെകെ റിതേഷ് അന്തരിച്ചു

April 13, 2019
0 minutes Read

തമിഴ് നടനും മുൻ എംപിയുമായിരുന്ന ജെകെ റിതേഷ് അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണ കാരണം. 46 വയസ്സുകാരനാണ് റിതേഷ് . ആർഎൽ ബാലാജിയുടെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയായ എൽകെജിയിലാണ് റിതേഷ് അവസാനമായി അഭിനയിച്ചത്.

ലഭ്യമാകുന്ന റിപ്പോർട്ടുകളനുസരിച്ച് ബിജെപിയുടെ രാമനാഥപുരം സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

ശ്രീലങ്കയിലെ കാൻഡിയിൽ ജനിച്ച അദ്ദേഹം 1976ൽ തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് കുടിയേറുകയായിരുന്നു. 2009 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമനാഥപുരത്തു നിന്നും ഡിഎംകെ സീറ്റിൽ മത്സരിച്ച അദ്ദേഹം അവിടെ നിന്നും വിജയിച്ച് എംപി ആയി. ഭാര്യയും രണ്ട് ആണ്മക്കളുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top