മനുഷ്യന്റെ പരിണാമ ചരിത്രത്തില്‍ പുതിയൊരു വര്‍ഗ്ഗം കൂടി

മനുഷ്യന്റെ പരിണാമ ചരിത്രത്തില്‍ പുതിയൊരു വര്‍ഗ്ഗം കൂടി. ഫിലിപ്പീന്‍സിലെ കയ്യാവു ഗുഹയില്‍ നിന്നും ലഭിച്ച അസ്ഥികള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ‘ഹോമോ ലുസോനെന്‍സിസ്’ (Homo luzonensis) എന്ന് പുതിയ വര്‍ഗ്ഗത്തെ ഗവേഷകര്‍ കണ്ടെത്തിയത്.
‘നേച്ചര്‍ ജേര്‍ണലി’ലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അസ്ഥികള്‍ 67000നും 50000 വര്‍ഷങ്ങള്‍ക്കും ഇടയിലുള്ളതാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. കൈകാല്‍ അസ്ഥികളുടെയും പല്ലുകളുടെയും ആകൃതി അനുസരിച്ച് അവര്‍ക്ക് ആധുനിക മനുഷ്യനോടും, മറ്റുള്ള ഹോമോ വിഭാഗത്തോടും സാമ്യത ഉണ്ട്.
പക്ഷെ, ഇവര്‍ക്ക് മുപ്പതുലക്ഷം വര്‍ഷങ്ങള്‍ മുന്‍പുള്ള ആസ്ത്രലോപിത്തിക്കസ് എന്ന നിവര്‍ന്ന് നടന്നിരുന്ന ആള്‍ക്കുരങ്ങ് വര്‍ഗ്ഗത്തോടും സാമ്യം ഉണ്ടെന്നുള്ളതാണ് ശാസ്ത്രജ്ഞരെ അതിശയിപ്പിച്ചത്. കാലിന്റെയും കൈയുടെയും വിരലുകള്‍ വലഞ്ഞ് ഇരിക്കുന്നതിനാല്‍ ഇവര്‍ക്ക് മരം കയറാനുള്ള കഴിവ് ഉണ്ടായിരുന്നതായും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here