Advertisement

കരൾ മാറ്റ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടി സാജൻ മാത്യു

April 14, 2019
4 minutes Read

കരൾ മാറ്റ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടുകയാണ് കോട്ടയം കാരിത്താസ് സ്വദേശി സാജൻ മാത്യു. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കാരിത്താസ് ആശുപത്രിയിലും എറണാകുളം അസ്റ്റർ മെഡിസിറ്റിയിലും ചികിത്സയിലാണ് അദ്ദേഹം. മഞ്ഞപ്പിത്തം കടുത്തതിനെത്തുടർന്നാണ് സാജൻ മാത്യുവിനെ കാരിത്താസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിക്കുകയായിരുന്നു. ഉടൻ തന്നെ കരൾ മാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സാജൻ മാത്യുവിനെ അസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്. പതിനേഴ് ദിവസത്തോളം അദ്ദേഹം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവസ്ഥ ഗുരുതരമായ സാഹചര്യത്തിലാണ് സാജനെ അസ്റ്റർ മെഡിസിറ്റിയിലേക്ക് റെഫർ ചെയ്തത്. എത്രയും വേഗം ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കരൾ മാറ്റത്തിന് തയ്യാറായുള്ള ഡോണറിനേയും ലഭിക്കേണ്ടതുണ്ട്. എബി പോസിറ്റീവാണ് സാജൻ മാത്യുവിന്റെ രക്തഗ്രൂപ്പ്. 18 നും 55 നും ഇടയിൽ പ്രായമുള്ള ഏത് രക്തഗ്രൂപ്പിൽപ്പെട്ടവർക്കും ഡോണറാകാവുന്നതാണ്. ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് സാജന്റെ ബന്ധു പറഞ്ഞു. സാജന്റെ ഭാര്യ നിലവിൽ ഇസ്രായേലിൽ നഴ്‌സാണ്. വിസ ശരിയാകാത്തതിനാൽ നാട്ടിലേക്ക് എത്താൻ കഴിയാത്ത അവസ്ഥയിലാണവർ.

ഏകദേശം 25 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്ക് ആവശ്യമായി വരുന്നത്. കഴിഞ്ഞ രണ്ടാഴ്ചത്തെ ചികിത്സകൾക്കും മറ്റുമായി ഇതുവരെ അഞ്ചര ലക്ഷത്തോളം രൂപ കുടുംബത്തിന് ചെലവായി. ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ കഴിയാതെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും ഉൾപ്പെടെ സഹായം തേടുകയാണ് സാജൻ. തന്റെ അവസ്ഥ വിവരിച്ച് അദ്ദേഹം ഫെയ്‌സ്ബുക്കിൽ ഒരു വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു.

പണം നൽകാൻ ആഗ്രഹിക്കുന്നവർക്കായി സാജന്റെ അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും ചുവടെ നൽകുന്നു. നാട്ടുകാരിൽ നിന്നുള്ള പണം സ്വരൂപിക്കുന്നതിനായി അടുത്ത ദിവസം തന്നെ മറ്റൊരു അക്കൗണ്ട് ആരംഭിക്കുമെന്നും ബന്ധു പറഞ്ഞു. നിലവിൽ ഓക്‌സിജൻ കോട്ടയം ഷോറൂമിന്റെ മാനേജറാണ് സാജൻ.

SAJAN MATHEW

INDIAN BANK, BAKER JUNCTION KOTTAYAM

ACCOUNT NUMBER- 6346228849

IFSC CODE- IDIB000K050

ADDRESS- KAITHAKULANGARA

THELLAKOM

PEROOR- 686630

KOTTAYAM, KERALA

PHONE NUMBER- 9746624447

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top