ഭാര്യ ബിജെപിയിൽ; പിതാവും സഹോദരിയും കോൺഗ്രസിൽ; കൗതുകമായി ജഡേജയുടെ വീട്

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസിൽ ചേർന്നു. ജാംനഗറിലെ കലവാഡിൽ നടന്ന റാലിയിൽ പാട്ടിദാർ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിന്റെ സാന്നിധ്യത്തിലാണ് ഇവർ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ജാംനഗറിലെ കോണ്‍ഗ്രസ് സ്ഥാനാർഥി മുലു കണ്ഡോരിയയും ചടങ്ങിൽ പങ്കെടുത്തു.
ജഡേജ ജാംനഗർ സ്വദേശിയാണ്. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ജഡേജയുടെ ഭാര്യ റിവാബ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു.
പൊതുതെരഞ്ഞെടുപ്പിൽ ഹാർദിക് പട്ടേൽ ജാംനഗറിൽനിന്നു മത്സരിക്കുമെന്നു കരുതപ്പെട്ടെങ്കിലും, പട്ടേൽ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ രണ്ടു വർഷം ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്ന് ഈ നീക്കം തകരുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here