സ്‌ട്രോങ് റൂമില്‍ കടന്ന് ചിത്രം പകര്‍ത്തിയ ടിആര്‍എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമില്‍ കടന്ന് ചിത്രം പകര്‍ത്തിയ ടിആര്‍എസ് പ്രവര്‍ത്തകനെ പൊലീസ്അറസ്റ്റ് ചെയ്തു. എന്‍. വെങ്കിടേഷിനെയാണ് ക്രിമിനല്‍ക്കുറ്റം ചുമത്തി കസ്റ്റഡിയില്‍ എടുത്തത്.
തെലുങ്കാനയിലെ മല്‍ഖജ്ഗിരി മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥി മാരി രാജശേഖര്‍ റെഡ്ഡിയുടെ പോളിങ് ഏജന്റും സിറ്റിങ് എംപി മല്ല റെഡ്ഡിയുടെ മരുമകനും കൂടിയാണ് ഇയാള്‍.
ഈ മാസം 11ന് തെരഞ്ഞെടുപ്പിനായി വോട്ടിങ് യന്ത്രങ്ങള്‍ ബാഗറാമിലെ ഹോളിമേരി കോളേജിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റുന്നതിനിടെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ചിത്രത്തിനൊപ്പം വീഡിയോയും ഇയാള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തെരെഞ്ഞെടുപ്പ് കമ്മീഷനും പോലീസും എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here