ബംഗാളിലും ത്രിപുരയിലും റീപോളിംഗ് നടത്തണമെന്ന് സിപിഎം

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ ബംഗാളിലും ത്രിപുരയിലും വൻ കൃത്രിമത്വം നടന്നെന്ന പരാതിയുമായി സിപിഎം. ബൂത്തുകളിൽ അട്ടിമറി നടന്നുവെന്നും മിക്ക ഇടങ്ങളിലും സുരക്ഷാസേന ഉണ്ടായിരുന്നില്ലെന്നും സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ഇരു സംസ്ഥാനങ്ങളിലെ 464 ബൂത്തുകളിൽ റീ പോളിംഗ് നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. ആദ്യഘട്ടങ്ങളിൽ നടന്നതുപോലുള്ള കൃത്രിമം തുടരുകയാണെങ്കിൽ വരാനിരിക്കുന്ന ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഇരു സംസ്ഥാനങ്ങളിലും പോളിംഗ് ബൂത്തുകളിൽ പ്രവേശിക്കുന്നവരെ ഭീഷണിപ്പെടുത്തിയും മർദിച്ചും തിരിച്ചയക്കുകയായിരുന്നു. പോളിംഗ് നടന്ന ആദ്യ രണ്ടു മണിക്കൂറിനുള്ളിൽ ബൂത്തുകൾ പലതും അടച്ചുപൂട്ടിയെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here